തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഓൺലൈനായി നടത്തി മാതൃകയാകണമെന്ന് ഐ.എം.എ. തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകളെടുക്കാതിരുന്നതാണ് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്ന്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയസന്ദേശം ജനങ്ങൾക്ക് നൽകും
ലോക്ക്ഡൗൺ നീട്ടാനുള്ള സർക്കാർ നടപടി പ്രശംസനീയമാണെന്നും ഐ.എം.എ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സെക്രട്ടറി ഗോപികുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |