SignIn
Kerala Kaumudi Online
Friday, 29 March 2024 12.11 AM IST

ലീഗിൽ അഴിമതിപ്പണത്തെ ചൊല്ലിയുള്ള തർക്കമെന്ന് എ. വിജയരാഘവൻ

iuml

തിരുവനന്തപുരം: അഴിമതിപ്പണത്തെ ചൊല്ലിയുള്ള തർക്കമാണ് മുസ്ലിംലീഗിലെ പ്രതിസന്ധിക്ക് പിന്നിലെന്നും അത് കൂടുതൽ രൂക്ഷമാകാൻ പോവുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേതൃത്വമില്ലാത്ത ദുരവസ്ഥയിലാണിപ്പോൾ ലീഗ്. സി.പി.എമ്മിനെതിരെ ആക്ഷേപമുന്നയിച്ച് രക്ഷപ്പെടാനാണ് ലീഗ് ശ്രമിക്കുന്നത്. എന്നാൽ രക്ഷപ്പെടാൻ പോകുന്നില്ല. പറയുന്ന ന്യായം അത് പറയുന്നവർക്ക് പോലും ബോദ്ധ്യപ്പെടാത്തതാണ്. അധികാരം കിട്ടാത്തതിന്റെ നിരാശയിലാണ് സി.പി.എമ്മിനെ കുറ്റം പറയുന്നത്. ലീഗ് അകപ്പെട്ട ദുരവസ്ഥയ്ക്ക് സി.പി.എമ്മിന് ഒരു ബന്ധവുമില്ല.

അധികാരം കിട്ടിയപ്പോഴെല്ലാം ഭംഗിയായി അഴിമതിപ്പണം കണ്ടെത്തിയ പാർട്ടിയാണ് ലീഗ്. പാലാരിവട്ടം പാലത്തിന്റെ അഴിമതിയാരോപണം നേരിട്ടത് ലീഗിന്റെ മുൻമന്ത്രിയാണ്. വിചിത്രമായ സ്വഭാവമുള്ള പാർട്ടിയാണ് മുസ്ലിംലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി നിശ്ശബ്ദനാക്കപ്പെട്ടു.

യു.ഡി.എഫിൽ രൂക്ഷമാകാൻ പോകുന്ന തർക്കമാണ് മുസ്ലിംലീഗിൽ തുടങ്ങിയിരിക്കുന്നത്. കോൺഗ്രസിപ്പോൾ നിശ്ശബ്ദമാണ്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മകൊണ്ട് സി.പി.എമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കെ.ടി. ജലീൽ അദ്ദേഹത്തിന് കിട്ടിയ വിവരങ്ങൾ വച്ചാണ് കാര്യങ്ങൾ പറയുന്നത്. ഹൈദരലി തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ലീഗിൽ നടക്കുന്നതെന്ന ജലീലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ലീഗ് രാഷ്ട്രീയപ്പാർട്ടിയാണെന്നും രാഷ്ട്രീയമായാണ് സി.പി.എം ഇതിനെ കാണുന്നതെന്നുമായിരുന്നു മറുപടി.

ചന്ദ്രികയിലെ പണം സാമൂഹ്യനീതിക്ക് നിരക്കുന്ന തരത്തിലല്ല കൈകാര്യം ചെയ്യുന്നതെന്നതിനാലാണ് സി.പി.എമ്മിന് പ്രതികരിക്കേണ്ടിവരുന്നത്. ലീഗിനെ എൽ.ഡി.എഫിലെത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയോട്, സുരേന്ദ്രന്റെ വാക്കുകൾക്കൊക്കെ മൂല്യം കുറഞ്ഞുവെന്നായിരുന്നു മറുപടി. ജി.സുധാകരന്റെ പുതിയ കവിതയെചൊല്ലിയുള്ള വിവാദം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കവിത സർഗാത്മകമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.

 മു​ഈ​ൻ​ ​അ​ലി​യ്ക്കെ​തി​രെ​ ​ന​ട​പ​ടി ഉ​റ​പ്പെ​ന്ന്പി.​എം.​എ.​സ​ലാം

മു​സ്‌​ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​ ​പ​ര​സ്യ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ത്തി​യ​ ​മു​ഈ​ൻ​ ​അ​ലി​ ​ത​ങ്ങ​ളു​ടെപേ​രി​ൽ​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ.​സ​ലാം​ ​ആ​വ​ർ​ത്തി​ച്ചു.​ ​പാ​ണ​ക്കാ​ട് ​കു​ടും​ബ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും​ ​ന​ട​പ​ടി​യെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.
മു​ഈ​ൻ​ ​അ​ലി​യ്ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്താ​ൽ​ ​ഭൂ​ക​മ്പ​മു​ണ്ടാ​കു​മെ​ന്ന് ​പ​റ​ഞ്ഞ​ത് ​ലീ​ഗു​കാ​ര​ല്ല.​ ​സി.​പി.​എ​മ്മു​കാ​രാ​ണ്.​ ​മു​ഈ​ൻ​ ​അ​ലി​ക്ക് ​തെ​റ്റ് ​പ​റ്റി​യെ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​വി​ല​യി​രു​ത്തി​യ​താ​ണ്.​ ​ച​ന്ദ്രി​ക​യി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​തീ​ർ​ക്കാ​ൻ​ ​മാ​ത്ര​മാ​ണ് ​ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​വി​ചാ​രി​ച്ച​ ​പോ​ലെ​ ​പ്ര​ശ്‌​നം​ ​തീ​ർ​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞി​ല്ല.​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ല.​ ​ച​ന്ദ്രി​ക​യി​ൽ​ ​ആ​രും​ ​ക​ള്ള​പ്പ​ണം​ ​കൊ​ണ്ടു​വ​ച്ചി​ട്ടി​ല്ല.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഫി​നാ​ൻ​സ് ​ഡ​യ​റ​ക്ട​റെ​ ​മാ​റ്റാ​ൻ​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ച്ചി​ട്ടു​മി​ല്ല.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​എ​ല്ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ണ്ടാ​യ​ ​പ്ര​ശ്‌​നം​ ​ത​ന്നെ​യാ​ണ് ​ച​ന്ദ്രി​ക​യി​ലേ​തും​-​സ​ലാം​ ​പ​റ​ഞ്ഞു.

 വെ​ള്ളം​ ​ക​ല​ക്കി​ ​മീ​ൻ​ ​പി​ടി​ക്കാൻ നോ​ക്കേ​ണ്ട​:​ ​മു​ഈ​ൻ​ ​അ​ലി

ക​ല​ക്ക​ ​വെ​ള്ള​ത്തി​ൽ​ ​മീ​ൻ​ ​പി​ടി​ക്കു​ന്ന​വ​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നി​ല്ലെ​ന്ന് ​യൂ​ത്ത് ​ലീ​ഗ് ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​ഈ​ൻ​ ​അ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ.​ ​ഇ​പ്പോ​ഴ​ത്തെ​ ​എ​ല്ലാ​ ​പ്ര​ശ്ന​ങ്ങ​ളും​ ​ക​ല​ങ്ങി​ത്തെ​ളി​യു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ൽ​ ​പ​റ​യു​ന്നു.
വി​വാ​ദ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു​ ​പി​റ​കെ​ ​ആ​ദ്യ​മാ​യി​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​മു​ഈ​ൻ​ ​അ​ലി​ ​ത​ങ്ങ​ൾ.​ ​കെ.​ടി​ .​ജ​ലീ​ലി​നെ​ ​ഉ​ന്നം​ ​വ​ച്ചു​ള്ള​ ​ക​ല​ക്ക​വെ​ള്ള​ ​പ്ര​യോ​ഗ​ത്തോ​ടൊ​പ്പം,​ ​ആ​രോ​ടും​ ​വ്യ​ക്തി​വി​രോ​ധ​മി​ല്ലെ​ന്ന് ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ ​ഉ​ദ്ദേ​ശി​ച്ചു​ള്ള​ ​വി​ശ​ദീ​ക​ര​ണ​വു​മു​ണ്ട് ​കു​റി​പ്പി​ൽ.
പാ​ർ​ട്ടി​യാ​ണ് ​മു​ഖ്യം.​ ​പാ​ർ​ട്ടി​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​ഒ​രു​മ​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.
ഇ​പ്പോ​ൾ​ ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​ന്ന​ത് ​പി​താ​വ് ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ത്തി​നാ​ണ്.​ ​മ​റ്റു​ ​കാ​ര്യ​ങ്ങ​ൾ​ ​ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും​ ​പോ​സ്റ്റി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.
പോ​സ്റ്റി​ട്ട് ​മൂ​ന്ന് ​മ​ണി​ക്കൂ​റി​നി​ടെ​ 2100​ ​പേ​ർ​ ​ലൈ​ക്ക് ​ചെ​യ്ത​പ്പോ​ൾ​ 675​ ​പേ​രു​ടെ​ ​ക​മ​ന്റും​ ​വ​ന്നു.​ ​ക​മ​ന്റു​ക​ളി​ൽ​ ​ഏ​റെ​യും​ ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​രു​ടേ​തു​ ​ത​ന്നെ.​ ​'​'​പൊ​തു​ഇ​ട​ങ്ങ​ളി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ചു​റ്റി​ലും​ ​മു​സ്‌​ലിം​ ​ലീ​ഗ് ​പ്ര​സ്ഥാ​ന​ത്തെ​ ​ത​ക​ർ​ക്കാ​ൻ​ ​വേ​ണ്ടി​ ​നി​ൽ​ക്കു​ന്ന​ ​ക​ഴു​ക​ന്മാ​രു​ണ്ട് ​"​;​ ​വി​സ്ത​രി​ച്ചു​ള്ള​ ​ക​മ​ന്റു​ക​ളി​ലൊ​ന്നി​ൽ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത് ​ഇ​ങ്ങ​നെ​യാ​ണ്.

 ലീ​ഗി​ലെ​ ​ത​ർ​ക്കം​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വേ​ശ​നം​ ​സം​ബ​ന്ധി​ച്ച്:​ ​കെ.​ ​സു​രേ​ന്ദ്രൻ

​എ​ൽ.​ഡി.​എ​ഫി​ലേ​ക്ക് ​ആ​ദ്യം​ ​ആ​ര് ​പോ​കു​മെ​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​ത​ർ​ക്ക​മാ​ണ് ​മു​സ്ലിം​ ​ലീ​ഗി​ൽ​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.​ ​അ​ധി​കാ​ര​മി​ല്ലാ​തെ​ ​അ​ധി​ക​കാ​ലം​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​മു​സ്ലിം​ ​ലീ​ഗി​നാ​വി​ല്ല.​ ​കെ.​ടി.​ ​ജ​ലീ​ലാ​ണ് ​ഇ​തി​നു​ള്ള​ ​ക​രു​ക്ക​ൾ​ ​നീ​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഒ​ളി​മ്പ്യ​ൻ​ ​ശ്രീ​ജേ​ഷി​ന് ​അ​ർ​ഹ​മാ​യ​ ​അം​ഗീ​കാ​രം​ ​ന​ൽ​കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണം.​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലെ​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ക​ളി​ക്കാ​ർ​ക്ക് ​മു​ന്തി​യ​ ​പ​രി​ഗ​ണ​ന​ ​അ​വ​രു​ടെ​ ​സം​സ്ഥാ​നം​ ​ന​ൽ​കു​മ്പോ​ൾ​ ​ശ്രീ​ജേ​ഷി​നെ​ ​അ​പ​മാ​നി​ക്ക​രു​ത്.​ ​കേ​ര​ളം​ ​മാ​ത്ര​മാ​ണ് ​ഇ​ത്ത​രം​ ​വി​ല​കു​റ​ഞ്ഞ​ ​രീ​തി​യി​ൽ​ ​കാ​യി​ക​താ​ര​ങ്ങ​ളോ​ട് ​പെ​രു​മാ​റു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IUML
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.