ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് എ.ഐ.സി.സി. ഹൈക്കമാൻഡ് നിലപാട് വിശദീകരിച്ച് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം കെ.വി. തോമസിനെ വിളിച്ചിരുന്നു. എന്നാൽ സെമിനാറിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപരമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് കെ.വി. തോമസ്. കെ.വി. തോമസിനൊപ്പം ഡോ. ശശി തരൂർ എം.പിക്കും സെമിനാറിലേക്ക് ക്ഷണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |