കാസർകോട് : വർഗീയതയും തീവ്രവാദവും മതവിശ്വാസത്തിന്റെ ഭാഗമല്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സംസ്ഥാനതല പര്യടനത്തിനു തുടക്കം കുറിച്ച് കാസർകോട് കൊല്ലങ്കാനം റീസോർട്ടിൽ ജില്ലാ മുസ്ലിംലീഗ് നേതൃത്വം സംഘടിപ്പിച്ച സുഹൃദ് സംഗമത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും സൗഹാർദ്ദത്തോടെ ഒപ്പം ചേർത്തു നിറുത്താനുള്ള ചുവടുവയ്പായാണ് സുഹൃദ് സംഗമത്തിന് കാസർകോട് നിന്ന് തുടക്കം കുറിച്ചത്. കേരളത്തിൽ ആളുകൾക്ക് കൂടിച്ചേരാനുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, അബ്ദുൾ സമദ് സമദാനി എം.പി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |