തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ പാലക്കാട് പാടൂരിലെ കെ.എസ്.ഇ.ബി ഒാഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. പൊതുപ്രവർത്തകനായ ജയചന്ദ്രൻനായർ നൽകിയ ഹർജിയിൽ 19ന് വാദം കേൾക്കും.
പണിമുടക്കിന് ആഹ്വാനം ചെയ്തത് സുരേഷ് കുമാറാണെന്നും, അവശ്യസേവന വിഭാഗത്തിൽ സമരം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ബാധകമല്ലെന്ന് സ്വകാര്യ ടി.വി ചാനലിൽ പറഞ്ഞെന്നുമാണ് ഹർജിയിലെ ആരോപണം. ശാസ്തമംഗലം അജിത്കുമാർ മുഖേനയാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |