തിരുവനന്തപുരം: ജൂൺ 14 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ 10ന് അവസാനിപ്പിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ ധാരണ.
14ന് പാസാക്കാനിരുന്ന ധനവിനിയോഗ ബിൽ 10ന് പാസാക്കും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും അന്ന് പാസാക്കും. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്താനും ധാരണയായി. ലക്ഷദ്വീപ് വിഷയത്തിൽ ഈ മാസം 31ന് സഭ പ്രമേയം പാസാക്കും. ചോദ്യോത്തരവേള തുടക്കത്തിൽ ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ രാവിലെ 9ന് ശൂന്യവേളയോടെ സമ്മേളനം ആരംഭിക്കും. ജൂൺ 7 മുതൽക്കേ ചോദ്യോത്തരവേള ഉണ്ടായിരിക്കൂ. ഉപക്ഷേപങ്ങളും ശ്രദ്ധക്ഷണിക്കലുകളും 31 മുതൽ ഉണ്ടാവും. തിങ്കൾ മുതൽ ബുധൻ വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ്. നാലിനാണ് ബഡ്ജറ്റവതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |