തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം പൂർണ്ണമായും വിതരണം ചെയ്യുക. ജീവനക്കാരെയും പെൻഷൻ കാരെയും സർക്കാർ എറ്റെടുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 ന് ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) പട്ടിണിമാർച്ച് നടത്തുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ അറിയിച്ചു. മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |