തിരുവനന്തപുരം: സംസ്ഥാനത്തെ 30 ബ്ലോക്ക് പഞ്ചായത്തുകളെ ആസ്പിരേഷണൽ ജില്ലകളുടെ മാതൃകയിൽ പരിഗണിച്ച് വികസന മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.
കാസർകോട് -പരപ്പ, കാറഡുക്ക, കണ്ണൂർ- ഇരിട്ടി, വയനാട്-കൽപ്പറ്റ, പനമരം, സുൽത്താൻബത്തേരി, മാനന്തവാടി, കോഴിക്കോട്- പേരാമ്പ്ര, മലപ്പുറം- നിലമ്പൂർ, അരീക്കോട്, കാളികാവ്, വണ്ടൂർ, പാലക്കാട്- തൃത്താല, കൊല്ലങ്കോട്, നെൻമാറ, അട്ടപ്പാടി, ചിറ്റൂർ, ഇടുക്കി- ദേവികുളം, ഇടുക്കി, അഴുത, അടിമാലി, നെടുങ്കണ്ടം, കോട്ടയം -വൈക്കം, ആലപ്പുഴ -തൈക്കാട്ടുശേരി, ചമ്പക്കുളം, വെളിയനാട്, പത്തനംതിട്ട -കോന്നി, കൊല്ലം -അഞ്ചൽ, തിരുവനന്തപുരം -കിളിമാനൂർ, വാമനപുരം എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയാണ് ആസ്പിരേഷണൽ ബ്ലോക്കുകളാക്കുന്നത്.
സാമൂഹിക സാമ്പത്തിക സർവെ പ്രകാരം നിരാലംബരായ കുടുംബങ്ങൾ, ഭൂരഹിതർ, കൂലിവേല ചെയ്യുന്ന തൊഴിലാളികളുടെ സാന്ദ്രത, ബി.പി.എൽ റേഷൻകാർഡുള്ളവർ, വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോവുന്ന വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആസ്പിരേഷൻ ബ്ലോക്കുകളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |