തിരുവനന്തപുരം: നിയമസഭയിൽ മറുപടി പറയാൻ സ്വീകരിക്കുന്ന ചോദ്യങ്ങളുടെ കാര്യത്തിൽ നിയമസഭാ സെക്രട്ടറിയേറ്റിന് ജാഗ്രത വേണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ എം.ബി. രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന രീതിയിൽ ഭരണകക്ഷി അംഗങ്ങൾ ചോദ്യം ഉന്നയിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുകയും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നാണ് സ്പീക്കറുടെ റൂളിംഗ്. എം.എൽ.എമാർ ചട്ടം നിഷ്കർഷിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ തയ്യാറാക്കി സമർപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |