കോഴിക്കോട്: മതേതരത്വ നിലപാടിൽ കോൺഗ്രസിന് ചാഞ്ചാട്ടമെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ.മുനീർ എം.എൽ.എ. ഹിന്ദുത്വ തീവ്രവാദികളെ തള്ളിയാണ് നെഹ്റു മുന്നോട്ടുപോയത്. ഈ നിലപാടിലേക്ക് കോൺഗ്രസ് തിരിച്ചുവരണമെന്ന് മുനീർ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഗീയതക്കെതിരെയാണ് നെഹ്റു ആദ്യം മത്സരിച്ചത്.
ഇക്കാര്യം കോൺഗ്രസ് എന്താണ് ഓർക്കാത്തത്. കോൺഗ്രസ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും രണ്ട് നിലപാടെടുക്കുന്നു. ആർ.എസ്.എസ് ശിശുഭവന് ബദലാകാൻ കോൺഗ്രസ് സെക്യുലർ സ്കൂൾ തുടങ്ങണം.
രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ഇതിന് തുടക്കം കുറിക്കണം. ഇവിടെ നെഹ്റുവിയൻ ആദർശങ്ങൾ പഠിപ്പിക്കണമെന്നും മുനീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |