ഇടുക്കി: 2018ലെ പ്രളയം സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് വികലമാണെന്ന് മുൻ മന്ത്രി എം.എം. മണി എം.എൽ.എ പറഞ്ഞു. അതി തീവ്രമഴ മൂലമാണ് ഡാമുകൾ തുറന്നത്. തുറന്നില്ലായിരുന്നെങ്കിൽ, അണക്കെട്ടുകൾക്ക് എന്ത് സംഭവിക്കുമെന്ന് പോലും വിവരിക്കാനാകില്ല. 2019ലും 2021ലും സമാന സാഹചര്യം പല മേഖലകളിലുമുണ്ടായി. റിപ്പോർട്ടിൽ രാഷ്ട്രീയ ഇടപെടലുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് എം.എം. മണി ശാന്തമ്പാറയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |