തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തൊഴിൽ നൽകുന്ന കേന്ദ്രമായി മാറ്റുന്നതിനും ടൂറിസത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും ഒരു ടൂറിസം കേന്ദ്രം ആരംഭിക്കുന്നതിനുമുള്ള പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായിക മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്ട്സ് കൗൺസിലും രൂപം നൽകും. ഇതോടെ കഴിവുള്ളവരെ കണ്ടെത്തി കായിക പരിശീലനം നൽകാനാകും. യുവതീ,യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് വിവിധ പദ്ധതികൾ ഉൾപ്പെടുത്തി ന്യൂജെൻ കുടുംബശ്രീ യൂണിറ്റുകൾ ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വയോജന ക്ലബ്ബുകൾ രൂപീകരിക്കും.തദ്ദേശസ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധമുണ്ടാക്കാൻ നിയമ സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |