കണ്ണൂർ: കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാൻ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈൻ പരിപാടിയിലേക്ക് സമരവുമായിയെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ പരിഹസിച്ച് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി പാന്റിട്ടാണ് വന്നത്. സാധാരണ ഖദർ ഷർട്ടും മുണ്ടുമാണ്. അന്ന് ഖദറേയില്ല. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ലെന്നും ജയരാജൻ പറഞ്ഞു. നേരത്തെ, പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജൻ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |