ഹൈന്ദവരുടെ ആചാരങ്ങൾ തകർക്കുകയെന്ന ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യം നടക്കില്ല: യെദിയൂരപ്പ

ഉ​ദി​നൂ​ർ​ ​സു​കു​മാ​രൻ | Thursday 08 November 2018 10:57 PM IST
radhayathra

കാസർകോട്: ശ്രീനാരായണ ഗുരുവും ശങ്കരാചാര്യരും ജന്മം കൊണ്ട പുണ്യഭൂമിയായ കേരളത്തിൽ ഇപ്പോൾ വിശ്വാസികൾ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നത് ധർമ്മയുദ്ധത്തിനാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ അഭിപ്രായപ്പെട്ടു.

എൻ.ഡി.എയുടെ ആഭിമുഖ്യത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടനം മധൂർ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.​ജെ.​പി സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ പി.​എ​സ്.​ ​ശ്രീ​ധ​ര​ൻ​പി​ള്ള​യും​ ​ബി.​ഡി.​ജെ.​എ​സ് ​സംസ്ഥാന പ്ര​സി​ഡ​ന്റ് ​ തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​യും​ ​ന​യി​ക്കു​ന്ന​ ​ര​ഥ​യാ​ത്ര​ വിശ്വാസികളുടെ വൻജനാവലി ഉയർത്തിയ ശരണമന്ത്റത്തിന്റെ പശ്ചാത്തലത്തിലാണ് പ്രയാണം തുടങ്ങിയത്.

രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ സമരപാതയിലായിരുന്നെന്ന് യെദിയൂരപ്പ പറഞ്ഞു. സുപ്രീംകോടതി വിധിക്കു പിറകെ ശബരിമല വിഷയത്തിൽ പിണറായി സർക്കാർ കൈക്കൊണ്ട നിലപാട് തീർത്തും വേദനാജനകവും നിരാശയുളവാക്കുന്നതുമാണ്. ആചാരങ്ങൾ തിടുക്കത്തിൽ അട്ടിമറിക്കാൻ നീങ്ങുംമുമ്പ് സാവകാശം തേടേണ്ടിയിരുന്നു. ഹൈന്ദവ ജനതയുടെ ആചാരങ്ങൾ തകർക്കുകയെന്ന ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ന​വീ​ൻ​കു​മാ​ർ​ ​ക​ട്ടീ​ൽ​ ​എം.​പി,​ ​ക​ർ​ണാ​ട​ക​ ​എം.​എ​ൽ.​എ​ ​കോ​ട്ട​ ​ശ്രീ​നി​വാ​സ് ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളാ​യിരുന്നു. ​ ഒ. രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രഥയാത്രയുടെ നായകരായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, തുഷാർ വെള്ളാപ്പള്ളി എന്നിവർ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ബി.​ഡി.​ജെ.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ടി.​വി.​ ​ബാ​ബു,​ ​സി. സു​ഭാ​ഷ് ​വാ​സു,​ ​അ​ര​യാ​ക്ക​ണ്ടി​ ​സ​ന്തോ​ഷ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ പൈ​ലി​ ​വാ​ത്യാ​ട്ട്,​ ​അ​ഡ്വ.​ സി​നി​ൽ​ ​മു​ണ്ട​പ്പ​ള്ളി​,​ ​അ​നി​ൽ​ ​ത​റ​നി​ലം​, അ​ഡ്വ.​ ​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ,​ കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​സി.​ ​തോ​മ​സ്,​ ​കെ.​ ​പൊ​ന്ന​പ്പ​ൻ,​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളാ​യ​ പി.കെ.​ ​കൃ​ഷ്ണ​ദാ​സ്,​ ​കെ.​ ​സു​രേ​ന്ദ്ര​ൻ,​ ​എം.​ടി.​ ​ര​മേ​ശ്,​ ​എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ശോ​ഭാ ​സു​രേ​ന്ദ്ര​ൻ,​ ​ടി.​എം.​ ​വേ​ലാ​യു​ധ​ൻ,​ ​​കെ.​പി.​ ​ശ്രീ​ശ​ൻ,​ ​സി.​കെ.​ ​പ​ത്മ​നാ​ഭ​ൻ തുടങ്ങിയവർ

പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് നന്ദിയും പറഞ്ഞു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ​മു​മ്പായി ര​ഥ​പൂ​ജ​യും നടന്നു.

13​ ​നാണ് ​പ​ത്ത​നം​തി​ട്ട​യി​ൽ​ രഥയാത്ര​സ​മാ​പി​ക്കുക. ​ര​ഥ​യാ​ത്ര​യി​ൽ​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​നി​റ​ഞ്ഞ​ ​പ​ങ്കാ​ളി​ത്തമാണുള്ളത്.​ ​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA