SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.26 PM IST

മന്ത്രിമാർക്ക് ശുപാർശ നേരിട്ട് നൽകേണ്ടെന്ന് പി.സി.ചാക്കോ

p-c-chacko

കൊച്ചി: മന്ത്രിമാർക്ക് ശുപാർശകൾ പാർട്ടി ഘടകങ്ങൾ നേരിട്ട് നൽകരുതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസിൽ അയയ്ക്കണമെന്നും എൻ.സി.പി സംസ്ഥാന നേതൃത്വം. സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ ഒപ്പിട്ട് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.ആർ.രാജൻ കീഴ്ഘടകങ്ങൾക്ക് 12ന് അയച്ച സർക്കുലറിലാണ് ഈ നിർദ്ദേശം.

ഇതിനെതിരെ ജില്ലാ ഘടകങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. പാർട്ടി മന്ത്രി എ.കെ.ശശീന്ദ്രനും അതൃപ്തനാണ്. സംഘടനയെയും മന്ത്രിയെയും പൂർണമായി വരുതിയിലാക്കാൻ പി.സി.ചാക്കോ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.

എ.കെ.ശശീന്ദ്രൻ പാർട്ടി കാര്യങ്ങളിലിടപെടേണ്ടെന്ന് പി.സി. ചാക്കോ പരസ്യപ്രതികരണം നടത്തിയതിനെതിരെ ശശീന്ദ്രൻ വിഭാഗം പ്രതിഷേധിച്ചിരുന്നു. ജില്ലാ കമ്മിറ്റികളുടെ പുന:സംഘന ഏകപക്ഷീയമെന്ന് പ്രതിഷേധം രൂക്ഷമായപ്പോൾ പുനഃസംഘടന തത്കാലം നിറുത്തിവയ്ക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി ബിജു ആബേൽ ജേക്കബിനെ എ.കെ. ശശീന്ദ്രന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതും വിവാദമായി. സെക്രട്ടറിയെ സ്റ്റാഫാക്കാനുള്ള നീക്കത്തെ മന്ത്രി ശക്തമായി എതിർത്തു. ദേശീയ അദ്ധ്യക്ഷൻ ഇടപെടുമെന്നായപ്പോൾ സെക്രട്ടറിസ്ഥാനം രാജിവച്ചിട്ട് മതി നിയമനം എന്ന് മന്ത്രി വാശിപിടിച്ചു. ഒടുവിൽ രാജിവച്ചാണ് മന്ത്രിയുടെ ഓഫീസിൽ ബിജു ചുമതലയേറ്റത്.

 പ്ര​തി​പ​ക്ഷ​ന​ട​പ​ടി​ ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​നം​:​പി​ ​സി​ ​ചാ​ക്കോ

ആ​ല​പ്പു​ഴ​:​ ​നി​യ​മ​സ​ഭ​ക്ക് ​പു​റ​ത്ത് ​സ​മാ​ന്ത​ര​ ​സ​മ്മേ​ള​നം​ ​ന​ട​ത്തി​യ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ന​ട​പ​ടി​ ​സ​ഭ​യോ​ടു​ള്ള​ ​അ​വ​ഹേ​ള​ന​മാ​ണെ​ന്ന് ​എ​ൻ.​സി.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​സി.​ചാ​ക്കോ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ഴി​ക​ൾ​ ​വാ​സ്ത​വ​മാ​യി​ ​ആ​രും​ ​അം​ഗീ​ക​രി​ക്കാ​റി​ല്ല.
പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​സ്‌​ക്രീ​ൻ​ ​ചെ​യ്ത​യ​യ്ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ൾ​ ​മാ​ത്ര​മേ​ ​എ​ൻ.​സി.​പി​ ​മ​ന്ത്രി​യു​ടെ​ ​അ​ടു​ക്ക​ലെ​ത്താ​വൂ​ ​എ​ന്ന് ​നി​ബ​ന്ധ​ന​ ​വ​ച്ച​ത് ​ന​ല്ല​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ബ​ദ​ലാ​യി​ ​എ​ൻ.​സി​ .​പി​യെ​ ​വ​ള​ർ​ത്തി​ ​കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ്.​ ​കോ​ൺ​ഗ്ര​സി​ലെ​ ​നി​രാ​ശ​രു​ടെ​ ​വ​ലി​യ​ ​ഒ​ഴു​ക്കാ​ണ് ​എ​ൻ.​സി.​പി​യി​ലേ​ക്കെ​ന്നും​ ​ചാ​ക്കോ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PC CHACKO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.