തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ ഉത്പന്നങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് കൃഷിവകുപ്പിന്റെ വിപണി ഇടപെടലുകൾ ശക്തമാക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. പ്രധാനപ്പെട്ട ഉത്പന്നങ്ങൾ ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിനായി ഹോർട്ടികോർപ്പ് വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനി വഴി സംഭരണം ആരംഭിച്ചു. 31 ടൺ പൈനാപ്പിൾ സംഭരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കഴിഞ്ഞ സീസണിൽ നടത്തിയ കപ്പ കൃഷിയിലെ വിളവും ഹോർട്ടികോർപ്പ് സംഭരിക്കും. കൃഷിവകുപ്പിന്റെ പദ്ധതിപ്രകാരം അംഗങ്ങളായവർക്ക് അടിസ്ഥാന വില ലഭിക്കും. ഹെൽപ്പ് ഡെസ്ക് നമ്പരുകൾ : തിരുവനന്തപുരം 963323 5081,കൊല്ലം 9446207383,പത്തനംതിട്ട 9447335078,ആലപ്പുഴ 944786026, കോട്ടയം 944758308, ഇടുക്കി 8547479101,എറണാകുളം 9497689997,തൃശൂർ 9446360336,പാലക്കാട് 9447779770,മലപ്പുറം 9447449183,കോഴിക്കോട് 9497079534,വയനാട് 9745468414,കണ്ണൂർ 9895371970.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |