കൊച്ചി: കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്സ് എം.ഡി സാബു ജേക്കബിന്റെ ശ്രമമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പ്രതികരിച്ചു. നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയും.
ഈ സംവാദം തുടരുന്നത് നാടിന്റെ താത്പര്യത്തിനല്ല. സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യും.
നിക്ഷേപമല്ല, തൊഴിലാണ് വേണ്ടതെന്ന തെലങ്കാന സർക്കാരിന്റെ നിലപാടാണ് സാബു ജേക്കബ് തെലങ്കാനയുടെ നയമായി എടുത്തു കാട്ടുന്നത്. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിലപാടിന് ഏറെ പ്രാധാന്യമുണ്ട് - പി.രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |