തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരിഹാസം. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ഫ്ളൈ ഓവറിന്റെ അപ്രോച്ച് റോഡ് തകർന്നെന്ന പ്രചാരണത്തിന് പിന്നാലെ മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രിയുടെ രാജി ചോദിച്ച് വാങ്ങണമെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി റിയാസും ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഒരു വിഷയം വരുമ്പോൾ അതേക്കുറിച്ച് പഠിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്വ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ചെയ്യേണ്ടത്. ഈ ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ബന്ധമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |