SignIn
Kerala Kaumudi Online
Friday, 19 April 2024 7.40 PM IST

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം

pension

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് യുവജന സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സംഘടിപ്പിച്ച യുവജന സമ്മേളനം ഓൾ ഇന്ത്യാ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷന്റെയും നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസിന്റെയും ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ ബന്ദ്ലിഷ് ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷനെതിരെ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സുപ്രീംകോടതിയിൽ നടത്തുന്ന നിയമപോരാട്ടത്തിന് ഫെഡറേഷന്റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. രണ്ടായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ എസ്.ബി.എസ്.യു (കെ.സി) പ്രസിഡന്റ് അഖിൽ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി,​ സംഘാടക സമിതി അദ്ധ്യക്ഷൻ വി.ജെ.വൈശാഖ്,​ കൺവീനർ രജത്ത് എച്ച്.സി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.