SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.18 AM IST

വഖഫ് ബോർഡ് നിയമനം: മുഖ്യമന്ത്രി ചർച്ച നടത്തി

pinarayi-vijayan

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. നിയമനം പി.എസ്.സിക്ക് വിട്ടതിൽ ചില സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ എതിർപ്പറിയിച്ചു. വിഷയം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമനം പി.എസ്.സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുതാര്യമായ നിയമനം നടക്കണമെന്നും കേരള മുസ്ലീം ജമാ അത്ത് പ്രതിനിധി ആവശ്യപ്പെട്ടു. സർക്കാരിന് തുറന്ന മനസാണുള്ളതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള പ്രമുഖ സംഘടനകൾ യോഗത്തിനെത്തി. മന്ത്രി വി.അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.