തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മഖ്യമന്ത്രിയുടെ നിർദ്ദേശം. സത്യസന്ധമായ തീരുമാനമെടുക്കാൻ ആശങ്കയും ഭയപ്പാടും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സംരക്ഷണം നൽകും. എന്നാൽ, അഴിമതിക്കാരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫയലുകൾ തീർപ്പാക്കുന്നതിൽ ഇപ്പോഴും കാലതാമസമുണ്ട്. ഇത് ഒഴിവാക്കണം
ഉദ്യോഗസ്ഥർക്ക് ഫയൽ കൈയിൽ വയ്ക്കാവുന്ന സമയത്തിന് പരിധി നിശ്ചയിക്കണം
ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോ എന്നത് പരിശോധിക്കണം
സങ്കടഹർജികളും പരാതികളും വ്യക്തിഗത പ്രശ്നങ്ങളാണെങ്കിലും പ്രത്യേക പരിഗണന വേണം
അവ പരിഹരിക്കുന്നതിൽ സംവിധാനത്തിലെ പോരായ്മകൾ എന്തെന്ന് പരിശോധിക്കണം
ഫയൽ വിവരങ്ങൾ തത്പര കക്ഷികൾക്ക് ചോർത്തിക്കൊടുക്കരുത്
വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിച്ചേ വിവരങ്ങൾ ലഭ്യമാക്കാവൂ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിൽ കാലതാമസം പാടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |