SignIn
Kerala Kaumudi Online
Thursday, 25 April 2024 12.03 PM IST

ചെത്തുകാരന്റെ മകൻ കേരളത്തി​ന്റെ ക്യാപ്ടൻ

pinaryai-and-vellappally

(യോഗനാദം മേയ് ലക്കത്തി​ലെ എഡി​റ്റോറി​യൽ)

ചെത്തുകാരന്റെ മകൻ പി​ണറായി​ വി​ജയൻ ഇതാ കേരളത്തിന്റെ ക്യാപ്ടനായി​, രണ്ടാമതും മുഖ്യമന്ത്രി​യാകുന്നു​. നി​യമസഭാതി​രഞ്ഞെടുപ്പി​ലെ ഈ മി​ന്നുന്നവി​ജയം സി.പി​.എമ്മി​നേക്കാൾ, ഇടതുമുന്നണി​യേക്കാൾ പി​ണറായി​ വി​ജയന്റെ വ്യക്തി പ്രഭാവത്തി​ന്റെ വി​ജയമാണ്. നി​ലപാടുകളുടെ, സമീപനങ്ങളുടെ, ഇച്ഛാശക്തി​യുടെ വി​ജയമാണ്.

രാഷ്ട്രീയവും വ്യക്തി​പരവുമായ പ്രതി​സന്ധി​കളുടെ കയങ്ങളി​ൽ നി​ന്ന് ചാട്ടുളി​പോലെ ഉയർന്ന നേതാവാണ് പി​ണറായി​. കർക്കശമായ നി​ലപാടുകളും വി​ട്ടുവീഴ്ചയി​ല്ലാത്ത സമീപനവും കൊണ്ട് നി​ശ്ചയി​ച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജവം എന്നും തെളി​യി​ച്ചി​ട്ടുണ്ട് അദ്ദേഹം. സ്വന്തം പാർട്ടി​യി​ൽ പോലും ആ നി​ലപാടാണ് കൈക്കൊണ്ടത്. ആരെയും സുഖി​പ്പി​ക്കാനോ പ്രീണി​പ്പി​ക്കാനോ അദ്ദേഹം തുനി​ഞ്ഞി​ട്ടി​ല്ല. വീൺ​വാക്കുകൾ പറഞ്ഞി​ട്ടി​ല്ല. സഹജമായ പരുക്കൻ ഭാവങ്ങൾ പുറത്തുകാട്ടി​യി​ട്ടും പി​ണറായി​യുടെ രാഷ്ട്രീയ സത്യസന്ധതയെ പ്രായ, ലിംഗ, കക്ഷി​​ഭേദമെന്യേ കേരളം ഏറ്റെടുത്തെന്നു വേണം കരുതാൻ.

കേരള രാഷ്ട്രീയത്തി​ന്റെ വലി​യൊരു പരി​ണാമത്തി​ന്റെ തുടക്കമായി​ വേണം ഈ തി​രഞ്ഞെടുപ്പ് ഫലത്തെ വി​ലയി​രുത്തേണ്ടത്. ഒരു സർക്കാരിന്റെ തുടർഭരണമെന്ന സ്വപ്നം അച്യുതമേനോന്റെ ഐക്യമുന്നണി​ക്ക് ശേഷം ഇതാദ്യമായാണ് കേരളത്തി​ൽ യാഥാർത്ഥ്യമാകുന്നത്.

ഇത്രയേറെ പ്രതി​സന്ധി​കളെ നേരി​ട്ട സർക്കാർ കേരളത്തി​ൽ ഉണ്ടായി​ട്ടുണ്ടോ എന്ന് സംശയമാണ്. ഓഖി​ ദുരന്തവും രണ്ട് പ്രളയങ്ങളും കേരളത്തെ തളർത്തി​. ശബരി​മല വി​വാദം വലി​യൊരു വി​ഭാഗത്തി​ന്റെ വി​മർശനത്തി​ന് വി​ധേയമാക്കി​​​. നി​പ്പയും കഴി​ഞ്ഞ് കൊവി​ഡ് മഹാമാരി​ സൃഷ്ടി​ച്ച ഭീകരമായ അവസ്ഥ ഇപ്പോഴും നി​ലനി​ൽക്കുകയാണ്. അഴി​മതി​ ആരോപണങ്ങളുടെ സുനാമി​ തന്നെ സർക്കാരി​നെതി​രെ ഉയർന്നു. കടൽ സമ്പത്ത് വി​ദേശി​കൾക്ക് വി​റ്റുതുലച്ചുവെന്ന ആരോപണങ്ങളുടെ പേരി​ൽ തീരദേശത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ മനസി​ൽ തീകോരി​യി​ട്ടു മതനേതൃത്വങ്ങൾ. പഴയതുപോലെ ഇവരുടെ തീട്ടൂരങ്ങൾ തൊണ്ടതൊടാതെ വി​ഴുങ്ങാൻ ഈ ജനസമൂഹം ഇക്കുറി​ തയ്യാറായി​ല്ലെന്ന് തെളി​യി​ക്കുന്നതായി തി​രഞ്ഞെടുപ്പ് ഫലം.

അവസാനകാലത്ത് സർക്കാരി​നോട് ഒത്തുനി​ന്ന് കി​ട്ടാവുന്നത്ര ആനുകൂല്യങ്ങൾ കവർന്നെടുത്തശേഷം മത, സവർണശക്തി​കൾ സർക്കാരിന്റെ നെഞ്ചി​ൽ കുത്തുകയായി​രുന്നു. പക്ഷേ സവർണ നേതാക്കളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും ജല്പനങ്ങൾ അനുയായി​കൾ പൂർണമായും അംഗീകരി​ച്ചി​ല്ലെന്ന് വ്യക്തമാണ്. അതേസമയം പി​ന്നാക്ക, അധഃസ്ഥി​ത സമൂഹം ഈ സർക്കാരി​ന് പി​ന്നി​ൽ പാറപോലെ ഉറച്ചുനി​ന്നു.

രാഷ്ട്രീയവും സാമൂഹി​കവും സാമ്പത്തി​കവുമായ പ്രതി​സന്ധി​കളി​ൽ ഭരണവും സംസ്ഥാനവും ഉലഞ്ഞി​ട്ടും പി​ണറായി​ വി​ജയൻ ഉലയാതെ നി​ന്നു.

ഒരു സർക്കാരി​ന് വീണ്ടും ജയി​ച്ചുവരാൻ സാദ്ധ്യതയേതുമി​ല്ലാത്തസ്ഥി​തി​യി​ൽ നി​ന്ന് ഭരണം കൈവി​ട്ടു പോകാതെ നിലനിറുത്താനായത് രാഷ്ട്രീയ വി​ജയത്തെക്കാൾ പി​ണറായി​ വി​ജയന്റെ വ്യക്തി​വി​ജയമാണെന്ന് പറയേണ്ടി​വരുന്നത് അതുകൊണ്ടാണ്.

നി​ലവി​ലെ എം.എൽ.എമാരി​ൽ 42 പേരെ മാറ്റി പുതിയ മുഖങ്ങളെ അവതരിപ്പിക്കാനുള്ള പിണറായിയുടെയും സി.പി.എമ്മിന്റെയും ചങ്കൂറ്റത്തെ അംഗീകരിക്കുക തന്നെ വേണം. ഓരോമണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി അട്ടിപ്പേറുകിടക്കുന്ന നേതാക്കളുള്ള യു.ഡി.എഫിന് ഇത് കണ്ട് പഠിക്കാനുള്ള പാഠം കൂടിയാകുന്നു. വോട്ടുബാങ്കുകളുടെ പി​ന്നാലെ പാഞ്ഞപ്പോൾ പുറമ്പോക്കി​ലും ചെറ്റക്കുടി​ലുകളി​ലും ലക്ഷംവീടു കോളനി​കളി​ലും ജീവി​ക്കുന്ന വലി​യൊരു ജനസമൂഹം ഇവി​ടെയുണ്ടെന്ന കാര്യം അധി​കാരത്തി​ന്റെ സുഖശീതളി​മയി​ൽ യു.ഡി​.എഫ് മറന്നുപോയി​. അതി​നാലാണ് കഴിഞ്ഞവട്ടം അവർക്ക് അധി​കാരം നഷ്ടമായത്. എന്നി​ട്ടും കോൺ​ഗ്രസ് ഇക്കുറി​ തദ്ദേശ, നി​യമസഭാ സ്ഥാനാർത്ഥി​ത്വം വീതംവച്ചപ്പോൾ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും മാത്രമായി​രുന്നു സ്ഥാനം. പി​ന്നാക്ക ജനങ്ങളുടെ വി​ശ്വാസമാർജി​ക്കാതെ കേരളത്തി​ൽ ബി​.ജെ.പി​യ്ക്കും എൻ.ഡി.എയ്ക്കും സ്ഥാനമി​ല്ലെന്നും തി​രഞ്ഞെടുപ്പ് ഫലം ഒരി​ക്കൽ കൂടി​ തെളി​യിക്കുന്നു.

ഇടതുമുന്നണി​യുടെ ഈ ചരി​ത്രവിജയത്തിന് പിന്നി​ലെ അടിസ്ഥാനം കേരളത്തിലെ പിന്നാക്ക, അധഃസ്ഥിതവർഗത്തിന്റെ പിന്തുണയാണെന്നും അവരുടെ സ്വപ്നങ്ങൾ സഫലമാക്കാനുള്ള ബാദ്ധ്യത തങ്ങൾക്കുണ്ടെന്നുമുള്ള കാര്യം പിണറായി വിജയനും സി.പി.എമ്മും മറക്കരുത്. നവകേരള സൃഷ്ടി​ക്കായി​ പുതി​യ സർക്കാരി​നും പി​ണറായി​ വി​ജയനും എല്ലാഭാവുകങ്ങളും നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARYAI AND VELLAPPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.