SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 AM IST

സ്ത്രീസുരക്ഷ ഉറപ്പാക്കും, പിങ്ക് പദ്ധതികളുമായി പൊലീസ്

pink-police

തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം തടയാനും നിരവധി പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതികളുമായി പൊലീസ് രംഗത്ത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ പരാതികളിൽ ഫലപ്രദമായ തീർപ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. അതിക്രമം തടയാൻ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ പിങ്ക് ബീ​റ്റ് സംവിധാനമുണ്ടാവും.

സ്ത്രീസുരക്ഷാ പദ്ധതികൾ

 പിങ്ക് ജനമൈത്രി ബീറ്റ്

ഗാർഹിക, സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയാനാണിത്. വീടുകളിലെത്തി ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽ നിന്നും വിവരങ്ങൾ തേടും.

 പിങ്ക് ഷാഡോ

സ്ത്രീകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ, വനിത സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഷാഡോ പട്രോളിംഗ് നടത്തും. തിരക്കുള്ള സ്ഥലത്ത് മഫ്തിയിൽ ഷാഡോ സംഘത്തെ നിയോഗിക്കും. ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ എന്നിവയുടെ പരിസരത്തും സംഘമുണ്ടാവും.

 പിങ്ക് റോമിയോ

വനിത പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംവിധാനം. കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും പിങ്ക് റോമിയോകളെ നിയോഗിക്കും.

 പിങ്ക് ഡിജിറ്റൽ ഡ്രൈവ്

സമൂഹ മാദ്ധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്ത്രീകളെ അപമാനിക്കുന്നത് തടയുക ലക്ഷ്യം. സൈബർസെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയെല്ലാം ചേർന്ന് ഡിജിറ്റൽ പട്രോളിംഗ് നടത്തും.

 കൗൺസലിംഗ് സെന്റർ

പൊലീസ് ജില്ലകളിലെ വനിത സെല്ലുകളിൽ കൗൺസലിംഗ് സെന്ററുകൾ സജ്ജമാക്കും. കുടുംബപ്രശ്നങ്ങൾക്ക് ആദ്യ തലത്തിലുള്ള പരിഹാര കേന്ദ്രമായി ഇവ മാറും.

 പിങ്ക് ഹോട്ട് സ്പോട്ട്

സ്ത്രീകൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ഹോട്ട് സ്‌പോട്ടുകൾ സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോ എസ്.പി കണ്ടെത്തും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ബലാത്സംഗം എന്നിങ്ങനെ കേസുകൾ കൂടുന്ന സ്ഥലങ്ങളാവും കണ്ടെത്തുക.

 പൊൽ ആപ്പ്

അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് നിർഭയം മൊബൈൽ ആപ്ലിക്കേഷനിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ പൊലീസ് സഹായം ലഭ്യമാവും. പൊൽ- ആപ്പിലും ഈ സൗകര്യമുണ്ട്.

 പിങ്ക് പട്രോൾ, കൺട്രോൾ റൂം

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ പിങ്ക് പട്രോളിംഗ് ശക്തിപ്പെടുത്തും. 1515 നമ്പറിൽ വിളിച്ച് സഹായം തേടാം. അടിയന്തര സഹായം തേടിയുള്ള ഫോൺവിളികൾ കൈകാര്യം ചെയ്യാൻ 14 പൊലീസ് ജില്ലകളിലും പിങ്ക് കൺട്രോൾ റൂമുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.