മലപ്പുറം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജവീഡിയോ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് മുസ്ലിം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പരാജയം മുന്നിൽക്കണ്ട് തിരഞ്ഞെടുപ്പ് ദിനത്തിൽ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണ്.
ലത്തീഫിന് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും പ്രാദേശികനേതൃത്വം പറയുന്നതാണ് യാഥാർത്ഥ്യമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
പോളിംഗ് ഇടതിന് അനുകൂലം: കോടിയേരി
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് എൽ.ഡി.എഫിന് അനുകൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിയുടെ വോട്ടുകൾ യു.ഡി.എഫിന് മറിയുമോയെന്ന് കണ്ടറിയണം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജവീഡിയോ ആസൂത്രിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |