എൻ.ഡി.എ സീറ്റ് ധാരണയായി: ശ്രീധരൻ പിള്ള

Wednesday 09 January 2019 12:10 AM IST
sreedharan-pillai

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻ.ഡി.എയുടെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഘടകക്ഷികളുമായി ഇന്നലെ കൊച്ചിയിൽ നടന്ന സീറ്റ് ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചത്. ധാരണയായ സീറ്റുകളുടെ പട്ടിക കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. അവിടുന്നുള്ള അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.
എൻ.ഡി.എക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിൽ. കേരളത്തിലെ ഭരണപരാജയം കൈമുതലാക്കി എൻ.ഡി.എ മുന്നേറുമെന്നും ഇത് സുവർണാവസരമാണെന്ന് പറഞ്ഞാലും തെറ്റില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഫെബ്രുവരി 20നകം ലോക്‌സഭാ കൺവൻഷനുകൾ പൂർത്തിയാക്കും. ശബരിമലയിലെ സർക്കാർ നടപടിക്കെതിരെ എൻ.ഡി.എ സമാഹരിച്ച ഒരു കോടി ഒപ്പുകൾ 17ന് ഗവർണർക്കു സമർപ്പിക്കും. ജനാധിപത്യവിരുദ്ധമായ പൊലീസ് വേട്ടയാടലിനെതിരെ 16ന് 11 ജില്ലകളിൽ ഉപവാസം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA