കൊച്ചി: അന്തരിച്ച കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി.ടി.തോമസിന്റെ ചിതാഭസ്മം ജനുവരി മൂന്നിന് വൈകിട്ട് നാലു മണിക്ക് ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലെ അമ്മ അന്നമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും. പി.ടിയുടെ അന്ത്യാഭിലാഷ പ്രകാരമാണിത്. ഗംഗയിലും തിരുനെല്ലിയിലും പെരിയാറിലും ചിതാഭസ്മം നിമജ്ജനം ചെയ്യുന്നുണ്ട്. ഇതിനുള്ള തീയതികൾ നിശ്ചയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |