വാഗ്ദാനങ്ങൾ മുഖ്യമന്ത്രി പാലിക്കണം: ചെന്നിത്തല

Wednesday 05 December 2018 11:07 PM IST

oppo
ചെന്നിത്തല

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. വി.‌ഡി. സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട വ്യാപാരികൾക്ക് പത്തു ലക്ഷം പലിശരഹിത വായ്പ നൽകുമെന്ന് പറഞ്ഞിട്ട് ഒരു രൂപപോലും നൽകിയിട്ടില്ല. എല്ലാ ജപ്തി നടപടികളും നിറുത്തിവയ്ക്കുമെന്ന് പറഞ്ഞിട്ട് സഹകരണ ബാങ്കുകൾ തന്നെ അത് തെറ്റിച്ചു. സാലറി ചലഞ്ച് എന്നുപറഞ്ഞ് ശമ്പളം പിടിച്ചുപറിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ജീവനക്കാർ സഹകരിക്കാത്തത്. സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് പിരിവുപോലെയാണ് മന്ത്രി തോമസ് ഐസക് അതിനെ കണ്ടത്. ഐക്യരാഷ്ട്രസഭയുടെ പ്രളയാനന്തര പഠന റിപ്പോർട്ട് (പി.ഡി.എൻ.എ) പുറത്തു വിടണണമെന്നും ചെന്നിത്തല പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരിൽ മതിലുകെട്ടാൻ മേസ്ത്രിയെ തീരുമാനിക്കുന്നതിനു മുമ്പ് പ്രളയത്തിൽ ഒലിച്ചുപോയ ഒരു വീടിന്റെ ചുമരെങ്കിലും കെട്ടണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA