ശബരിമല പ്രശ്‌നം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി: ചെന്നിത്തല

Thursday 06 December 2018 1:42 AM IST
ramesh-chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമല പ്രശ്‌നം വഷളാകാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, പ്രളയ പുനർനിർമ്മാണത്തിലെ വീഴ്ച അവസാനിപ്പിക്കുക, ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടത്തിയ സായാഹ്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഇത് മുതലെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഡോ. എം.കെ. മുനീർ മുഖ്യപ്രഭാഷണം നടത്തി. ടി. ശരത് ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു. നേമം നിയോജകമണ്ഡലത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജയൻ തോമസ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ധർണകൾ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ ഉദ്ഘാടനം ചെയ്‌തതായി യു.ഡി.എഫ് കൺവീൻ ബെന്നി ബഹനാൻ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA