SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.04 AM IST

സുധാകരൻ പറഞ്ഞാൽ പട്ടാപ്പകൽ സർവേക്കല്ല് പിഴുതെറിയുമെന്ന് റിജിൽ മാക്കുറ്റി

rijil-makkutty

കണ്ണൂർ:കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആഹ്വാനം ചെയ്താൽ കെ റെയിൽ സർവേക്കല്ല് പട്ടാപ്പകൽ പിഴുതെറിയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. എത്ര തല്ലിയൊതുക്കിയാലും സിൽവർലൈൻ പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ടു പോവുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ വിശദീകരണയോഗത്തിൽ ഇരച്ചുകയറി ബഹളമുണ്ടാക്കിയ കേസിൽ ജാമ്യം നേടി റിജിൽ മാക്കുറ്റിയടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച വൈകിട്ടാണ് പുറത്തിറങ്ങിയത്. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന സിൽവർലൈൻ വിശദീകരണയോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതും വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIJIL MAKKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.