SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.59 AM IST

സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് നിരാഹാര സമരം

secretariate

തിരുവനന്തപുരം: വാക്‌സിനേഷൻ സ്വീകരിച്ചവരെ ഉൾക്കൊള്ളിച്ച് പൊതു പരിപാടികൾ അനുവദിക്കുക, വാടക സാധന പന്തൽ ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്‌ക്ക് പലിശരഹിത വായ്‌‌‌പയും പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുക, സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്‌തവരുടെ ആശ്രിതർക്ക് ജോലി നൽകുക, കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ഇന്ന് രാവിലെ 8 മുതൽ രാത്രി 8വരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. 19 മാസമായി ഈ മേഖല പ്രവർത്തന രഹിതമാണ്. 25000 സംരംഭകരുടെയും 2 ലക്ഷം തൊഴിലാളികളുടെയും ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഈ അവസ്ഥ ഇനിയും തുടരാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SECRETARIAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.