തിരുവനന്തപുരം: സിൽവർലൈൻ പൂർത്തിയാക്കാൻ 63,940 കോടി മതിയാവില്ലെന്നും 1.26 ലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്നും നിതി ആയോഗ് വിലയിരുത്തി. കിലോമീറ്ററിന് 121 രൂപ ചെലവാണ് ഡി.പി.ആറിലുള്ളതെങ്കിലും കിലോമീറ്ററിന് 238 രൂപ വരെ ആവും. 2020ലെ വിപണിവിലയനുസരിച്ച് പദ്ധതി പൂർത്തിയാക്കാനാണ് ഇത്രയും ചെലവ്. സംസ്ഥാന സർക്കാരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യമുള്ളത്.
റൈറ്റ്സ് എന്ന കൺസൽട്ടൻസിയെ ചുമതലപ്പെടുത്തി എസ്റ്റിമേറ്റ് ഓഡിറ്റ് നടത്തി നിതി ആയോഗിനെ ചെലവിന്റെ വിവരങ്ങൾ പിന്നീട് ബോദ്ധ്യപ്പെടുത്തിയെന്നാണ് കെ-റെയിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |