SignIn
Kerala Kaumudi Online
Friday, 29 March 2024 7.38 PM IST

വാടകവർദ്ധനവ് ഒഴിവാക്കും: ഐ.ടി സെക്രട്ടറി

technopark-

കൊച്ചി: സർക്കാർ ഉടമസ്ഥതയിലെ ഐ.ടി പാർക്കുകളിൽ ഈവർഷം അഞ്ചുശതമാനം വാടകവർദ്ധനവ് നടപ്പാക്കില്ലെന്ന് ഐ.ടി സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഐ.ടി സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകസെൽ ആരംഭിക്കും. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സെക്രട്ടറി ഉറപ്പ് നൽകിയത്.

ഐ.ടി സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ മാസവും ചർച്ചകൾ നടത്തും. ടെക്നോപാർക്കിലും ഐ.ടി പാർക്കുകളിലും കമ്മിറ്റികൾ രൂപീകരിക്കും. ഐ.ടി സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമായി നടത്താൻ ജീവനക്കാർക്കായി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സി.ഐ.ഐ ഐ.ടി. വിഭാഗം കൺവീനർ അലക്സാണ്ടർ, അംഗങ്ങളായ സുനിൽ ജോസ്, വിജയ്‌കുമാർ, സുജാസ് അലി, ഷിഹാബ് മുഹമ്മദ് എന്നിവരാണ് ചർച്ച നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IT COMPANIES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.