SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.14 PM IST

തലവൂർ ആയുർവേദ ആശുപത്രി വിവാദത്തിൽ അന്വേഷണം

thalavoor

കൊല്ലം: പത്തനാപുരം തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയിലെ സീലിംഗ് പാളികൾ ഇളകിവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് ലാൻഡ് റവന്യുജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. രാജൻ അറിയിച്ചു.

മന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി ആശുപത്രി സന്ദർശിച്ചിരുന്നു. കൊട്ടാരക്കര റീജിയണൽ എൻജിനിയർ ജോസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നിർമ്മാണമേൽനോട്ടത്തിലെ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നും മന്ത്രി അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ കരാറുകാരന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALAVOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.