കണ്ണൂർ: ധ്രുവീകരണത്തിന് ശ്രമിച്ചവർക്കെതിരായ ജനവിധിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേൾക്കാൻപോലും ആഗ്രഹിക്കാത്ത പല ദുഷ്പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായി. കൊച്ചിയിൽ വികസനം കൊണ്ടുവന്നത് യു.ഡി.എഫ് ആണ്. വിമാനത്താവളം, സ്മാർട്ട് സിറ്റി, ഗോശ്രീ പദ്ധതി ഇവയെല്ലാം നമ്മുടെ മുന്നിലുണ്ട്. അത് ജനം അംഗീകരിച്ചു ഞങ്ങൾക്ക് വലിയ വിജയം നൽകി. വികസനത്തിലും ജനങ്ങളുടെ വളർച്ചയിലും ഊന്നിയുള്ള രാഷ്ട്രീയവുമായി മുന്നോട്ടുപോകാൻ കേരളം സജ്ജമാണ് എന്നതാണ് തൃക്കാക്കര വിജയം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |