തിരുവനന്തപുരം: സെഞ്ച്വറിയടിക്കാൻ നിന്ന പിണറായി വിജയനെ തൃക്കാക്കരക്കാർ ക്ലീൻ ബൗൾഡാക്കിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൽ.ഡി.എഫിനെതിരായ ശക്തമായ ജനവിധിയാണിത്. യു.ഡി.എഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കെ-റെയിലിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്. ഇനിയെങ്കിലും മഞ്ഞകുറ്രിയുമായി വന്ന് കല്ലിടില്ലെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് ഇതുപോലെ പ്രവർത്തിച്ച കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |