SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.13 PM IST

സർക്കാരിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം കടുപ്പിക്കും

udf

തിരുവനന്തപുരം: ആറ് മാസം പിന്നിട്ട രണ്ടാം പിണറായി സർക്കാരിനെതിരെ ജനകീയ വിഷയങ്ങളുയർത്തി പ്രക്ഷോഭം കടുപ്പിക്കാൻ യു.ഡി.എഫ്. പൊലീസിനെതിരെയടക്കം ഉയർന്ന വിവാദങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്.

പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യുന്നതിന് യു.ഡി.എഫ് ഏകോപനസമിതി യോഗം 29ന് രാവിലെ 10ന് തിരുവനന്തപുരത്ത് കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. പൊലീസ് അതിക്രമങ്ങൾ, സ്ത്രീസുരക്ഷയിലെ വീഴ്ച, കെ-റെയിൽ, ഇന്ധനവില, മുല്ലപ്പെരിയാർ ബേബിഡാമിലെ വിവാദ മരംമുറി ഉത്തരവ് തുടങ്ങിയ വിഷയങ്ങൾ സജീവമാക്കിയുള്ള സമരമുറകൾ ശക്തമാക്കാനാണ് നീക്കം

യു.ഡി.എഫ് ജില്ലാ കൺവെൻഷനുകളെ സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടാകും. പത്തനംതിട്ട, ഇടുക്കി ഒഴിച്ചുള്ള 12 ജില്ലകളിലും കൺവെൻഷനുകൾ പൂർത്തിയായി. യു.ഡി.എഫ് സംവിധാനം മണ്ഡലം തലത്തിലേക്കും വ്യാപിപ്പിക്കാനും നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ ആവശ്യമായ പുന:സംഘടന നടത്താനും തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.