തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ഒരു വർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ യു.ഡി.എഫ് നാല് ഉപസമിതികൾക്ക് രൂപം നൽകി. സാമ്പത്തിക- ആസൂത്രണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മേഖലകളിലെ പ്രവർത്തനമാണ് വിലയിരുത്തുകയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. ഉപസമിതികളും ചെയർമാൻമാരും: സാമ്പത്തിക- ആസൂത്രണം: സി.പി. ജോൺ, വിദ്യാഭ്യാസം: കെ.സി. ജോസഫ്, ആരോഗ്യം: എം.കെ. മുനീർ, കൃഷി: മോൻസ് ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |