കൊടുങ്ങല്ലൂർ: മുൻ ജെ.എസ്.എസ് എം.എൽ.എ ഉമേഷ് ചള്ളിയിൽ ബി.ജെ.പി വിട്ട് വീണ്ടും ജെ.എസ്.എസിൽ ചേർന്നു. കഴിഞ്ഞ രണ്ട് വർഷമായി ബി.ജെ.പി സംസ്ഥാന സമിതിയംഗമായിരുന്നു. ബി.ജെ.പിയിൽ നേരിട്ട അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഉമേഷ് ചള്ളിയിൽ വ്യക്തമാക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് വന്നെങ്കിലും പിന്നീട് പിന്മാറി. 2012 ൽ ജെ.എസ്.എസിലെ പിളർപ്പിനെ തുടർന്നാണ് പാർട്ടി വിട്ടത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉമേഷ് ചള്ളിയിലിനെ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ബാബു സ്വീകരിച്ചു. 25 ന് ചേരുന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |