എൽ.ഡി.എഫിന് പിന്നാക്ക വിഭാഗം വോട്ട് ബാങ്ക് മാത്രം : ചെന്നിത്തല

Friday 07 December 2018 1:46 AM IST
ramesh-chennithala

തിരുവനന്തപുരം: പിന്നാക്ക - പട്ടികജാതി വിഭാഗക്കാരെന്നത് ഇടതുപക്ഷത്തിന് വോട്ടുബാങ്കുകൾ മാത്രമാണെന്നും, ഇവർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഡോ.ബി.ആർ. അംബേദ്കർ ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദു സംഘടനകളെ മാത്രം ഉൾപ്പെടുത്തി എന്ത് നവോത്ഥാനമാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വം അംഗീകരിച്ചപ്പോൾ സി.പി. സുഗതൻ വനിതാമതിൽ സംഘാടകസമിതിയുടെ ജോയിന്റ് കൺവീനറും മഹാനുമായി. ആരാണ് ഇയാളെന്ന് ആലോചിക്കണം. കേരളത്തിലെ ജനങ്ങളെ ഹിന്ദു,​ ക്രിസ്ത്യാനി,​ മുസ്ലിം എന്ന വേർതിരിവിലാണ് മുഖ്യമന്ത്രി കാണുന്നത്. ഇത് സാമുദായിക ധ്രുവീകരണത്തിനാണ്- ചെന്നിത്തല പറഞ്ഞു.

ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി. കുമാർ പാലോട്, പ്രസിഡന്റ് കെ. വിദ്യാധരൻ, മൺവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, പാലോട് രവി,​ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA