ന്യൂഡൽഹി: ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച് കെ റെയിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാൻ റെയിൽവേ ബോർഡ് അനുമതി നിൽകിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം. അത്തരത്തിൽ ഒരു തീരുമാനവും റെയിൽവേ ബോർഡ് എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചതായി മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |