കൊച്ചി: കേരള ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയതിനെ ശത്രുരാജ്യത്ത് പോയതു പോലെയാണ് കോൺഗ്രസ് കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിനോട് എന്തിനാണ് കോൺഗ്രസിന് ഇത്ര അയിത്തം? വി.ഡി. സതീശനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മഹാത്മാഗാന്ധിയോടും സർദാർ വല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ മുരളീധരൻ ചോദിച്ചു.
ഗുജറാത്തിലെ വികസനം കേരളത്തിൽ ഇപ്പോൾ നടത്തുന്നതുപോലെ മഞ്ഞക്കല്ലിന്റെ പേരിൽ ജനങ്ങളെ തല്ലിയോടിച്ചല്ല, അവരുടെ പൂർണ പിന്തുണയോടെയാണ്. പൊലീസിനെ സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ ചവിട്ടാനും വിരട്ടി ഓടിക്കാനും ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |