തിരുവനന്തപുരം: അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് മിനിമം വേതനം ഉറപ്പുവരുത്താൻ പുതിയ നിയമ നിർമ്മാണം നടത്തുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. അദ്ധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണവും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനാണിതെന്ന് കെ.കെ. രാമചന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |