SignIn
Kerala Kaumudi Online
Saturday, 20 April 2024 4.35 AM IST

സുധാകരന് ഹൃദയമില്ല: മന്ത്രി വി. ശിവൻകുട്ടി

v-sivankutty

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയെ അവഹേളിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഹൃദയമുള്ളയാളല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ.സുധാകരൻ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചത് എതിർപ്പ് ശക്തമായതോടെയാണ്.

പിൻവലിച്ച കത്തിന്റെ കോപ്പി കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇപ്പോഴും പ്രചരിക്കുന്നത് വിലക്കാൻ സുധാകരൻ തയാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ. സുധാകരന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും വ്യക്തമാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.