തിരുവനന്തപുരം: പാചകത്തൊഴിലാളികൾക്ക് ശമ്പള ഗഡുവും ഉത്സവബത്തയും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആഗസ്റ്റിൽ ഒരു പാചകതൊഴിലാളിക്ക് 6000 രൂപ വീതം നൽകുന്നതിനായി 8.25 കോടി അനുവദിച്ചു. ഫെസ്റ്റിവൽ അലവൻസായി 1300 രൂപയാണ് നൽകി. ഇതിന് 1.78 കോടി ചെലവഴിച്ചു.
സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 13,766 പാചകത്തൊഴിലാളികളാണുള്ളത്. ഇവർക്ക് വേതനം നൽകുന്നതിനായി ഒരു മാസം ഏകദേശം 17.5 കോടി ആവശ്യമുണ്ട്. എന്നാൽ 2021 - 22അദ്ധ്യയന വർഷം രണ്ടാംപാദം മുതൽ കേന്ദ്ര വിഹിതം അനുവദിച്ചിട്ടില്ല. തുടർന്ന് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ജൂൺ, ജൂലായ് മാസങ്ങളിൽ ശമ്പളം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |