തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗബാധിതരിൽ ഏറെയും 21 മുതൽ 30 വയസ് പ്രായമുള്ളവരാണെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ആകെ 2,61,232 പേർക്കാണ് രോഗം ബാധിച്ചത്. 31മുതൽ 40 വയസ് വരെയുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 2,33,126 പേർക്കും രോഗം ബാധിച്ചു.
രണ്ടാംതരംഗം ചെറുപ്പക്കാരെയും മദ്ധ്യവയസ്കരെയുമാണ് കൂടുതൽ ബാധിച്ചത്. എന്നാൽ, മരണ നിരക്ക് കൂടുതൽ 81 മുതൽ 90 വയസ് വരെയുള്ളവരിലാണ്. ഈ പ്രായക്കാരിൽ 17,105 പേർക്ക് രോഗം ബാധിക്കുകയും 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനം. 71 മുതൽ 80 വയസ് വരെയുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെയുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മേയ് 31 വരെയുള്ള കണക്കനുസരിച്ച് കൊവിഡ് ബാധിതരായ 57 പേരിലാണ് മ്യൂകോർ മൈകോസിസ് (ഫംഗസ് ) റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |