ന്യൂഡൽഹി: സി.പി.എമ്മിന്റെ സ്ഥാപക പോളിറ്റ് ബ്യൂറോയിലുള്ള ഒൻപത് പേരും സ്വാതന്ത്ര്യ സമര സേനാനികൾ ആയിരുന്നെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഫേസ് ബുക്കിൽ കുറിച്ചു. ഇ.എം.എസ് ഉൾപ്പെടെയുള്ളവർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലിൽ കിടന്നവരായിരുന്നു. ആർ.എസ്.എസിനെ യെച്ചൂരി രൂക്ഷമായി വിമർശിച്ചു. ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, ബിട്ടീഷുകാരുമായി യോജിച്ച് പ്രവർത്തിച്ചെന്നും യെച്ചൂരി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |