ജലീലിനെതിരെ കോടതിയെ സമീപിക്കും: യൂത്ത് ലീഗ്

Wednesday 05 December 2018 1:46 AM IST

niyamasabha-sammelanam

മലപ്പുറം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലെ മറുപടി കിട്ടിയാലുടൻ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പോലെ കോടതിയിൽ രക്ഷപ്പെടാൻ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ല. നിയമനത്തിലൂടെ സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറൽ മാനേജർ തസ്തികയിൽ ഒരുമാസത്തെ ശമ്പളം മന്ത്രിയുടെ ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതൽ നഷ്ടങ്ങളറിയാൻ അന്വേഷണം ആവശ്യമാണ്. യു.ഡി.എഫിന്റെ കാലത്ത് സഹകരണ ബാങ്കിൽ നിന്നുള്ളയാളെ ജനറൽ മാനേജരായി നിയമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സഹകരണബാങ്ക് സർക്കാരിന് കീഴിലാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യബാങ്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA