സാഹസിക കാഴ്ചകൾക്ക് പുതിയ മുഖം നൽകിയ സ്നേക്ക് മാസ്റ്റർ മഹാരാഷ്ട്രയിലെ പാമ്പുകളുടെ വിസ്‌മയ കാഴ്ചകളുമായി എത്തുന്നു.കേരളത്തിൽ കാണാത്ത, സ്നേക്ക് മാസ്റ്ററിലൂടെ ഇതുവരെ പരിചയപ്പെടുത്താത്ത,അപൂർവ്വയിനം പാമ്പുകളെ പിടികൂടുന്ന സാഹസിക കാഴ്ച്ചകൾ പ്രേക്ഷകരിലേക്ക്...
പാമ്പുകളെക്കുറിച്ചുള്ള പുതിയ അറിവുകളും, മഹാരാഷ്ട്രയിലെ സാഹസിക കാഴ്ചകളുമായി ലോക മലയാളികൾക്ക് സ്നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ അപൂർവ സമ്മാനം. മഹാരാഷ്ട്രയിലെ പൂനെയിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കൂടെ കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയും ഉണ്ട്.
പൂനയിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന അനിലിന് രാവിലെ ഒരു കോൾ എത്തി. പശുത്തൊഴുത്തിലെ മണ്ണിനടിയിൽ കറുപ്പ് നിറമുള്ള പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ സുരേഷിന്റെ മുഖത്ത് സന്തോഷം. മണ്ണിനടിയിൽ നിന്ന് മുകളിലേക്ക് വരുന്നത് കോടികൾ വിലപറയുന്ന ഇരുതലമൂരി, എത്രയും വലിയ ഇരുതലമൂരിയെ വാവ സുരേഷ് ആദ്യമായാണ് പിടികൂടുന്നത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |