പ്രവാസിയായ അച്ഛൻ ദേ സോഫയിൽ,​ അമ്മൂമ്മ ‌ഞെട്ടി,​ മക്കൾ അമ്പരന്നു പിന്നെ സ്നേഹ പ്രകടനം,​ സർപ്രെെസ് വീഡിയോ വെെറലാകുന്നു

Sunday 10 February 2019 7:42 PM IST
viral-video

വീടിനകത്തു കൂടി നടക്കുമ്പോഴാണ് അച്ഛൻ ദേ സിറ്റിംഗ് റൂമിലെ സോഫയിൽ ഇരിക്കുന്നു. മൂത്ത മകനാണ് ആദ്യം കണ്ടത്. അവന്റെ അമ്പരപ്പ് മാറും മുമ്പ് അതാ ഇളയ കുഞ്ഞും അമ്മുമ്മയും റൂമിലേക്ക് വന്നു. അച്ഛനെ കണ്ടതോടെ ഇളയ മകൾക്ക് സന്തോഷം അടക്കിവയ്കാനായില്ല. അവർ ഒാടിച്ചെന്ന് അച്ഛൻ ഇരുന്നതിന്റെ എതി‌ർവശത്തുള്ള സോഫയിൽ കിടന്ന് ചിരിയോട് ചിരി. കുട്ടിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അതേ സമയം അച്ഛൻ ഇരുന്ന ഇരിപ്പിൽ നിന്ന് എഴുന്നേൽക്കാതെ ഇതൊക്കെ കണ്ടിരുന്നു.

അപ്പോയാണ് രണ്ടാമത്തെ മകളുടെ വരവ്. അച്ഛനെ കണ്ടതോടെ അവ‍ളൊന്ന് അമ്പരന്നെങ്കിലും സ്നേഹത്തോടെ അച്ഛന്റെ അരികിലേക്ക് ഒാടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. ഇത് കണ്ടതോടെ മറ്റുള്ളവരും ഒാടിച്ചെന്ന് അച്ഛനെ സ്നേഹം കൊണ്ട് മൂടി. പ്രവാസികളായ അച്ഛൻ അപ്രതീക്ഷിതമായ വീട്ടിലെത്തിയപ്പോയുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്.

ഒാരോ പ്രവാസികൾക്കും മനസിൽ സന്തോഷം നൽകുന്ന വീഡിയോ ആണിതെന്ന സോഷ്യൽ മീഡിയ പറയുന്നു. ദീർഘകാലത്തിന് ശേഷം നാട്ടിലെത്തുന്ന പ്രവാസിയുടെ സന്തോഷവും കുടുംബത്തിന്റെ അമ്പലപ്പും സോഷ്യൽ മീഡിയിയലൂടെ വെെറലാകുകയാണ്. പറയാതെ വീട്ടിലേക്ക് കയറി വരുന്ന പ്രവാസികളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷെ മൂന്നു ചെറിയ മക്കളുടെയും അമ്പരപ്പും പിന്നെ സന്തോഷവും ഇത് പോലെ കണ്ടിട്ടില്ല. എന്ന കുറിപ്പോടു കൂടിയാണ് വീഡീയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA