ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്,​ നിങ്ങളും മയക്കുമരുന്ന് അടിമകളും ഒരേപോലെ ചിന്തിക്കുന്നു

Friday 11 January 2019 9:49 PM IST
social-media

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഒരു നിമിഷം പോലും തള്ളിനീക്കാൻ പറ്റാത്തവരാണ് മിക്ക ഉപഭോക്താക്കളും. എന്നാൽ അമിതമായ ഫേസ്ബുക്ക് ഉപയോഗം അപകടത്തെ ക്ഷണിച്ച് വരുത്തുമെന്നാണ് പുതിയ പഠനത്തിലൂടെ വെളിപ്പെടുന്നത്.

സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മനുഷ്യന്റെ ശാരീരിക മാനസിക തലങ്ങളെ മോശമായ രീതിയിൽ സ്വാധീനിക്കുന്നു. അറിവുകൾ നേടാനായി ഉപയോഗിക്കുന്ന ഫേസ്ബുക്ക്,​ വാട്സ്സാപ്പ്,​ യൂടൂബ് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ അമിതമായി ഉപയോഗിച്ചാൽ അതിന് അടിമപ്പെട്ടു പോകുന്നു. തുട‌ന്ന് അത് ഉപഭോക്താക്കളുടെ ചിന്താശേഷിയെപ്പോലും സ്വാധീനിക്കുന്നു. 'ബിഹേവിയറൽ അഡിക്ഷൻ' എന്ന ജേണലിലാണ് സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോഗിക്കുന്ന 71 പേരിലാണ് പഠനം നടത്തിയത്. അവരുടെ തീരുമാനമെടുക്കേണ്ട ശേഷിയെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചു. അതിനായി 'ലോവാ ഗാബ്ലിംങ് ടാസ്ക്' എന്ന ടെസ്റ്റാണ് ഉപയോഗിച്ചത്. ഈ ടെസ്റ്റിൽ നല്ല പ്രകടനം കാഴ്ചവെച്ചവർ സോഷ്യൽ മീഡിയ കുറഞ്ഞ സമയം മാത്രം ഉപയോഗിക്കുന്നവരാണ്. എന്നാൽ സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നവരൂടെ തീരുമാനമെടുക്കാനുള്ള കഴിവ് മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നവരുടെ തീരുമാനമെടുക്കാനുള്ള ശേഷിക്ക് തുല്യമാണെന്നും കണ്ടെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA